ചാരായം വാറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

വടുതല സ്വദേശി ജയേഷ് (40), കലൂര്‍ സ്വദേശി അയ്യപ്പദാസ് (40) എന്നിവരെയാണ് എളമക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

Update: 2021-06-05 05:22 GMT
ചാരായം വാറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

കൊച്ചി:എളമക്കര ഭവന്‍സ് റോഡിന് എതിര്‍വശം അടയത്ത് ലൈനിലുള്ള ഉള്ള വീടിന്റെ പുറകുവശത്ത് ചാരായം വാറ്റുന്നതിനിടയില്‍ രണ്ടു പേര്‍ പോലിസിന്റെ പിടിയിലായി. വടുതല സ്വദേശി ജയേഷ് (40), കലൂര്‍ സ്വദേശി അയ്യപ്പദാസ് (40) എന്നിവരെയാണ് എളമക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍, ഹോസുകള്‍ ഒന്നര ലിറ്റര്‍ ചാരായം എന്നിവയും പോലിസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News