അയോധ്യയിലെ മണ്ണില്‍ തന്നെ ബാബരി മസ്ജിദ് പുന:നിര്‍മിക്കും: ഇ അബൂബക്കര്‍
പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ മനസിലും ഞങ്ങള്‍ ബാബരി നിര്‍മിച്ച് നല്‍കും. ബാബരിയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കും. ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ പ്രതീകാത്മക ബാബരി നിര്‍മിച്ചു കൊണ്ടേ ഇരിക്കും.
കൊച്ചി: രാജ്യത്ത് ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം തകര്‍ന്ന് ജനാധിപത്യം പുലരുന്ന നാള്‍ അയോധ്യയിലെ മണ്ണില്‍ തന്നെ ബാബരി മസ്ജിദ് പുന:നിര്‍മിക്കുമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍. 'ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല മസ്ജിദാണ് നീതി' എന്ന സന്ദേശമുയര്‍ത്തി കൊച്ചി മറൈന്‍ ഡ്രൈവില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബാബരി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ മനസിലും ഞങ്ങള്‍ ബാബരി നിര്‍മിച്ച് നല്‍കും. ബാബരിയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കും. ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ പ്രതീകാത്മക ബാബരി നിര്‍മിച്ചു കൊണ്ടേ ഇരിക്കും. നഗര മധ്യങ്ങളില്‍ ഞങ്ങള്‍ ബാബരിയേ പ്രതീകാത്മകമായി പുന:നിര്‍മിച്ചുകൊണ്ടിരിക്കും. ഒടുവില്‍ ജനാധിപത്യം പൂര്‍ണമായി പുലരുന്ന നാള്‍ അങ്ങ് അയോധ്യയുടേ മണ്ണില്‍ ബാബരി ഞങ്ങള്‍ പുന:നിര്‍മിക്കുക തന്നേ ചെയ്യും. ഇ അബൂബക്കര്‍ പറഞ്ഞു. ബാബരി സമ്മേളനത്തില്‍ സ്വാമി അഗ്നിവേശ് മുഖ്യപ്രഭാഷണം നടത്തി.