തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേകസംഘം
പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകള്‍ പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകള്‍ പ്രവര്‍ത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇന്‍സ്പെക്ടര്‍മാരുമുണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവര്‍ പ്രവര്‍ത്തിക്കുക. ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദായനികുതി വകുപ്പ് നല്‍കി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പോലീസ്, ഫോറസ്റ്റ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്, സംസ്ഥാന എക്സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചര്‍ച്ച നടത്തും.