അമിത വൈദ്യുതി ചാര്‍ജ് ഈടാക്കിയിട്ടില്ല;ബില്‍തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്ന് കെഎസ്ഇബി ഹൈക്കോടതിയില്‍
ഉപഭോക്താക്കള്‍ ഉപയോഗിച്ച വൈദ്യുതിക്കനസരിച്ചുള്ള ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.ലോക്ക് ഡൗണ്‍ കാലത്ത് മീറ്റര്‍ റീഡിംഗ് എടക്കാന്‍ കഴിയാതിരുന്നതിനാല്‍ മുമ്പുള്ള മുന്നു ബില്ലുകളുടെ അടിസ്ഥാനത്തില്‍ ശരാശരിയില്‍ നിന്നാണ് ഒരു മാസത്തെ ബില്ല് കണക്കാക്കിയത്
കൊച്ചി: ഉപഭോക്താക്കളില്‍ നിന്നും അമിതമായി വൈദ്യുതി ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് കെ എസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. ഉപഭോക്താക്കള്‍ ഉപയോഗിച്ച വൈദ്യുതിക്കനസരിച്ചുള്ള ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. ബില്‍ തയ്യാറാക്കിയതിലെ അശാസ്ത്രീയ ചോദ്യം ചെയ്ത് മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്ത് അംഗം എം സി വിനയന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കെഎസ്ഇബി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
ലോക്ക് ഡൗണ്‍ കാലത്ത് മീറ്റര്‍ റീഡിംഗ് എടക്കാന്‍ കഴിയാതിരുന്നതിനാല്‍ മുമ്പുള്ള മുന്നു ബില്ലുകളുടെ അടിസ്ഥാനത്തില്‍ ശരാശരിയില്‍ നിന്നാണ് ഒരു മാസത്തെ ബില്ല് കണക്കാക്കിയത്.അത്തരത്തില്‍ രണ്ടു മാസത്തെ ബില്ലാണ് നല്‍കിയിരിക്കുന്നത്. ആര്‍ക്കും അമിതമായി ബില്ല് നല്‍കിയിട്ടില്ല.മാര്‍ച്ച്,ഏപ്രില്‍,മെയ് മാസങ്ങളിള്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗ നിരക്കാണ് ഉണ്ടായിരുന്നത്. ഇതുമൂലമാണ് ബില്‍ തുക ഉയര്‍ന്നത്.നിലവില്‍ ബില്‍തുക ഉയര്‍ന്നതാണെങ്കിലും കുറവാണെങ്കിലും അത് അടുത്ത മാസത്തെ ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യൂമെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി