എങ്ങും വിലക്കയറ്റം: ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരുന്നു

വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് ചെറുനാരങ്ങയുടെ വില കുതിച്ചുയരാന്‍ കാരണം.

Update: 2022-04-02 18:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില ഉയരുന്നു. കിലോയ്ക്ക് 200 രൂപ വരെയാണ് വില ഉയര്‍ന്നത്. 50-60 രൂപ നിരക്കില്‍ നിന്നാണ് വില 200ലേയ്ക്ക് എത്തിയത്.

വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് ചെറുനാരങ്ങയുടെ വില കുതിച്ചുയരാന്‍ കാരണം. വേനല്‍ക്കാലത്ത് പൊതുവേ ചെറുനാരങ്ങയുടെ വില വര്‍ധിക്കാറുണ്ടെങ്കിലും ഇത്രയും വില ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഇരട്ടിയോളം രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാറുള്ള പാനീയമാണ് ലൈം ജ്യൂസ്. വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങാ വെള്ളം ജനപ്രിയ പാനീയമാണ്. ചെറുനാരങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും ലമണ്‍ ജ്യൂസ് വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.

Similar News