പൗരത്വ നിയമ ഭേദഗതി: സമരക്കാരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര നീക്കം അപലപനീയം: കെ എസ് ഫക്രുദ്ദീന്‍

പൗരത്വഭേദഗതി നിയമത്തിനെതിരെസമരംചെയ്ത കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത വീട്ടുമുറ്റ പ്രതിഷേധ പരിപാടിയില്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രുദ്ദീന്‍ ഹാജി കുടുംബത്തോടൊപ്പംപ്രതിഷേധിച്ചു

Update: 2020-05-19 09:42 GMT

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്ന് ഐഎന്‍എല്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രുദ്ദീന്‍ ഹാജി.പൗരത്വഭേദഗതി നിയമത്തിനെതിരെസമരംചെയ്ത കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത വീട്ടുമുറ്റ പ്രതിഷേധ പരിപാടിയില്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രുദ്ദീന്‍ ഹാജി കുടുംബത്തോടൊപ്പംപ്രതിഷേധിച്ചു.ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെയുള്ള കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഇന്ത്യയിലെ മതേതരസമൂഹം ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News