രാമനാട്ടുകര നഗരസഭയില്‍ കെട്ടിട നമ്പര്‍ ക്രമക്കേട്; രണ്ട് ഉദ്യോസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍ അജിത്കുമാര്‍, എല്‍ഡി ക്ലര്‍ക്ക് സി എച്ച് സാജു എന്നിവര്‍ക്കെതിരെയാണ് നടപടി. പത്താം വാര്‍ഡില്‍ ഡാറ്റാ ബാങ്കില്‍ പെട്ട സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിനാണ് അനധികൃതമായി നമ്പര്‍ നല്‍കിയത്.
കോഴിക്കോട്: കെട്ടിട നമ്പര്‍ ക്രമക്കേട് നടത്തിയ രാമനാട്ടുകര നഗരസഭയിലെ രണ്ട് ഉദ്യോസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍ അജിത്കുമാര്‍, എല്‍ഡി ക്ലര്‍ക്ക് സി എച്ച് സാജു എന്നിവര്‍ക്കെതിരെയാണ് നടപടി. പത്താം വാര്‍ഡില്‍ ഡാറ്റാ ബാങ്കില്‍ പെട്ട സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിനാണ് അനധികൃതമായി നമ്പര്‍ നല്‍കിയത്.
നഗരസഭയിലെ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ വസ്തുനികുതി ഈടാക്കുകയും മറ്റ് ജീവനക്കാരുടെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ചോര്‍ത്തി സഞ്ചയ സോഫ്റ്റ്‌വേറില്‍ എന്‍ട്രി വരുത്തുകയും ചെയ്തതിനാണ് ക്ലര്‍ക്ക് സാജുവിനെ സസ്‌പെന്‍ഡ് ചെയ്തത്.