ജാമിഅ സമ്മേളനം; ഫിഖ്ഹ് സെമിനാര്‍ ബുധനാഴ്ച നടക്കും

Update: 2021-03-22 16:12 GMT

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫിഖ്ഹ് സെമിനാര്‍ ബുധനാഴ്ച നടക്കും. ആധുനിക ഇടപാടുകള്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ ജാമിഅ നൂരിയ്യയിലെ ഫിഖ്ഹ് ഫാക്വല്‍റ്റിക്ക് കീഴിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കച്ചവടത്തിലും, സാമ്പത്തിക ഇടപാടുകളിലും ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സുതാര്യമായ നിയമങ്ങളെയും വഴികളെയും പരിചയപ്പെടുത്തുകയും മാര്‍ക്കറ്റിങ് മേഖലയിലെ ചതിക്കുഴിളെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഷെയര്‍ മാര്‍ക്കറ്റിങ്, കമ്മോഡിറ്റി ട്രേഡിങ്, ഫോറക്‌സ് മാര്‍കറ്റ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ ബിസിനസ് രീതികളും അതോടൊപ്പം പണമിടപാടുകളിലെ ഇസ്‌ലാമിക മാനദണ്ഡങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും. ബുധനാഴ്ച വൈകീട്ട് 4ന് ജാമിഅ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍, ജാമിഅയിലെ പ്രഗല്‍ഭ പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഫിഖ്ഹ് ഫാക്വല്‍റ്റി വിഭാഗം മേധാവി ഉസ്താദ് ഹംസ ഫൈസി അല്‍ ഹൈത്തമി മോഡറേറ്ററാവും. ലിയാഉദ്ദീന്‍ ഫൈസി, സ്വലാഹുദ്ദീന്‍ യമാനി, മുജ്തബ ഫൈസി എന്നിവര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തും.

Tags:    

Similar News