ജ്വല്ലറിയില്‍ മോഷണം: പ്രതി പിടിയില്‍
പറവണ്ണ യാറുക്കാന്റെപുരയ്ക്കല്‍ ആഷിക് (40) ആണ് അറസ്റ്റിലായത്. കടയില്‍ ഉച്ചയ്ക്കായിരുന്നു ആഭരണം വാങ്ങാനെത്തി കവര്‍ച്ച നടത്തിയത്. സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുമായി പോലിസ് നടത്തിയ തിരച്ചിലിലാണ് ഒരുദിവസത്തിനകം പ്രതി വലയിലായത്.
താനൂര്‍: കഴിഞ്ഞദിവസം നഗരത്തിലെ ഹലാല്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. പറവണ്ണ യാറുക്കാന്റെപുരയ്ക്കല്‍ ആഷിക് (40) ആണ് അറസ്റ്റിലായത്. കടയില്‍ ഉച്ചയ്ക്കായിരുന്നു ആഭരണം വാങ്ങാനെത്തി കവര്‍ച്ച നടത്തിയത്. സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുമായി പോലിസ് നടത്തിയ തിരച്ചിലിലാണ് ഒരുദിവസത്തിനകം പ്രതി വലയിലായത്. പറവണ്ണയിലെ വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പൂര്‍ണലഹരിയിലായിരുന്നു പ്രതിയെന്ന് പോലിസ് പറഞ്ഞു.
മോഷ്ടിച്ച ഒരുപവന്‍ സ്വര്‍ണാഭരണം തിരൂരില്‍ 35,000 രൂപയ്ക്ക് വില്‍പ്പന നടത്തിയതായി പ്രതി പോലിസിനോട് പറഞ്ഞു. കടങ്ങള്‍ വീട്ടി മദ്യം വാങ്ങി പണം മുഴുവനായി ചെലവഴിച്ചതായും അറിയിച്ചു. വളാഞ്ചേരിയില്‍ മറ്റൊരു ജ്വല്ലറിയില്‍ ജൂണ്‍ 18ന് മോഷണം നടത്തിയതായും തെളിഞ്ഞു. മോഷണക്കേസില്‍ ഈയിടെ ജയിലില്‍ നിന്നിറങ്ങിയതാണ്. ഒരാഴ്ച മുമ്പ് വെന്നിയൂരില്‍ കവര്‍ച്ചാശ്രമത്തിനിടെ നാട്ടുകാരില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. സിഐ പി പ്രമോദ്, എസ്‌ഐ നവീന്‍ ഷാജ്, സലേഷ്, എം പി സബറുദ്ദീന്‍ അടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.