പ്രതികള്‍ സിപിഎം കൊലയാളിക്കൂട്ടം; ആസൂത്രകരെ പുറത്തുകൊണ്ടുവരണമെന്ന് കെ കെ രമ

ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ പി.ബി നടത്തിയെന്നു പറയുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈ സമൂഹത്തോട് തുറന്നു പറയാനുള്ള ജനാധിപത്യ സന്നദ്ധത അവര്‍ കാണിച്ചില്ല . അന്നും പറഞ്ഞത് ഈ കൊലയില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്നായിരുന്നു.

Update: 2019-02-20 17:32 GMT

കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് ആര്‍എംപി നേതാവ് കെ കെ രമ. പാര്‍ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ല എന്ന പാര്‍ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രസ്താവന ജനങ്ങളുടെ സാമാന്യബുദ്ധിക്കു നേരെയുള്ള പരിഹാസവും വെല്ലുവിളിയുമാണ്. അല്ലെങ്കില്‍ ഇവര്‍ നടത്തിയ ഏതു കൊലയുടെ ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കാറുള്ളത്?. പരസ്യമായി പങ്കില്ലെന്ന് പറയുകയും രഹസ്യമായി കൊലയാളികള്‍ക്ക് ഒളിത്താവളങ്ങളും പണവും നിയമസഹായവും ഒരുക്കിക്കൊടുക്കുകയാണ് ഇവരുടെ രീതി. രമ ഫേസ്ബുക്കില്‍ കുറിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ പി.ബി നടത്തിയെന്നു പറയുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈ സമൂഹത്തോട് തുറന്നു പറയാനുള്ള ജനാധിപത്യ സന്നദ്ധത അവര്‍ കാണിച്ചില്ല . അന്നും പറഞ്ഞത് ഈ കൊലയില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്നായിരുന്നു.


കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരതിനേയും സിപിഎം കൊലയാളിക്കൂട്ടം അതിദാരുണമായി കൊല ചെയ്ത സംഭവത്തില്‍ കേരളത്തിന്റെ സമൂഹ മന:സാക്ഷി മരവിച്ചിരിക്കുകയാണ്. പാര്‍ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ല എന്ന പാര്‍ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രസ്താവന ജനങ്ങളുടെ സാമാന്യബുദ്ധിക്കു നേരെയുള്ള പരിഹാസവും വെല്ലുവിളിയുമാണ് .

അല്ലെങ്കില്‍ ഇവര്‍ നടത്തിയ ഏതു കൊലയുടെ ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കാറുള്ളത്?. പരസ്യമായി പങ്കില്ലെന്ന് പറയുകയും രഹസ്യമായി കൊലയാളികള്‍ക്ക് ഒളിത്താവളങ്ങളും പണവും നിയമസഹായവും ഒരുക്കിക്കൊടുക്കുകയാണ് ഇവരുടെ രീതി. ഈ ചെറുപ്പക്കാരുടെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം കണ്ടാലറിയാം , ഒരു സംഘര്‍ഷസ്ഥലത്ത് യാദൃച്ഛികമായി സംഭവിച്ചതല്ല , ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് വൈദഗ്ധ്യമുള്ള ഒരു ക്രിമിനല്‍ സംഘത്തിന്റെ നീക്കമാണിത്.

ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ പി.ബി നടത്തിയെന്നു പറയുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈ സമൂഹത്തോട് തുറന്നു പറയാനുള്ള ജനാധിപത്യ സന്നദ്ധത അവര്‍ കാണിച്ചില്ല . അന്നും പറഞ്ഞത് ഈ കൊലയില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്നായിരുന്നു.

പക്ഷേ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അടക്കമുള്ളവരുടെ കേസ് നടത്താനായി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പ്രത്യേക ചുമതലയായിരുന്നു. ആ കേസില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിഭാഷകരുടെ പ്രത്യേക സംഘത്തെ രൂപവല്‍ക്കരിച്ചതും സിപിഎം തന്നെയായിരുന്നു. മാറിമാറി പ്രതികളെ സംസ്ഥാന നേതാക്കളുള്‍പ്പടെ ജയിലില്‍ സന്ദര്‍ശിച്ചതും തലശ്ശേരി എംഎല്‍എ ഷംസീര്‍ , കൊലയാളി ഷാഫിയുടെ വിവാഹത്തിന്റെ നടത്തിപ്പുകാരനായതും നമ്മള്‍ കണ്ടതാണ് . കുറ്റക്കാരനെന്ന് സിപിഎം തന്നെ പറഞ്ഞ

കെ സി രാമചന്ദ്രനെ , വി. ഐ. പി പരിഗണനയില്‍ ഒഞ്ചിയത്തൂടെ സിപിഎമ്മുകാര്‍ കൊണ്ടു നടക്കുന്നത് ദിവസവും കാണുന്നവരാണ് ഞങ്ങള്‍ . അനര്‍ഹമായ പരോളാണ് പ്രതികള്‍ക്ക് ഈ സര്‍ക്കാര്‍ അനുവദിക്കുന്നത് . ഇതിന്റെ ഓരോഘട്ടത്തിലും വലിയ രൂപത്തിലുള്ള നിയമ പോരാട്ടം നടത്തിയാണ് ടി.പി.ക്കേസിലെ രാഷ്ടീയ ദുസ്വാധീനത്തെ പ്രതിരോധിക്കുന്നത്. താല്‍ക്കാലിക പ്രതിഷേധങ്ങള്‍ക്കപ്പുറം ഈ ചെറുപ്പക്കാരെ നമ്മള്‍ മറന്നുകൂടാ. ഈ അരുംകൊല നേരിട്ടു ചെയ്തവര്‍ മാത്രമല്ല , അത് ആസൂത്രണം ചെയ്തവരും തുറങ്കിലടക്കപ്പെടണം.


Tags:    

Similar News