നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് നാടുകടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി: കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് നാടുകടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോടനാട്, കാലടി എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ കൊലപാതകശ്രമം, മയക്കുമരുന്ന് തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 29 പേരെ ജയിലില്‍ അടച്ചതായും 29 പേരെ നാട് കടത്തിയതായും എസ് പി കെ. കാര്‍ത്തിക്ക് പറഞ്ഞു.