കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റില്‍
കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (23) ആണ അറസ്റ്റിലായത്. നാടുകടത്തല്‍ ലംഘിച്ച് എറണാകുളം റൂറല്‍ ജില്ലയില്‍ പ്രവേശിച്ചതിന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്
കൊച്ചി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ നിയമം ലംഘിച്ചതിന് പോലിസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (23) ആണ അറസ്റ്റിലായത്. നാടുകടത്തല്‍ ലംഘിച്ച് എറണാകുളം റൂറല്‍ ജില്ലയില്‍ പ്രവേശിച്ചതിന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
കോടനാട് പോലിസ് സ്റ്റേഷന് പരിധിയിലാണ് ഇയാള്‍ പ്രവേശിച്ചത്.പെരുമ്പാവൂര്‍ , കുറുപ്പംപടി, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച തുടങ്ങി അഞ്ചോളം കേസില്‍ പ്രതിയാണെന്നും. ഇയാളുടെ പേരില്‍ കഞ്ചാവ് കേസും ഉണ്ടെന്നും പോലിസ് പറഞ്ഞു. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാടു കടത്തിയത്. എസ്ഐ ഒ എം സാലി , എഎസ്ഐ മാരായ ലാല്‍ജി, അജി പി നായര്‍, സിപിഒ വിപിന്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.