കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍; ജാമ്യ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.കേസ് ഡയറി കോടതി പരിഗണിക്കണമെന്നും ഇതിനു ശേഷം മാത്രമെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവുവെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹരജി. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി:കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ മാതാവ് നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വിഷയം കുടുംബ പ്രശ്‌നം മാത്രമല്ലെന്നും കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും മാതാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.കേസ് ഡയറി കോടതി പരിഗണിക്കണമെന്നും ഇതിനു ശേഷം മാത്രമെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവുവെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു
.തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹരജി. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണം ശരിയായ നിലയിലല്ല നടക്കുന്നതെന്ന് കുട്ടിയുടെ മാതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മാതാവ് അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.
ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടകോടതി കേസ് വിധി പറയാന്‍ മാറ്റി. കേസ് ഡയറികൂടി പരിശോധിച്ച ശേഷം അടുത്ത ദിവസം ഹരജിയില്‍ കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചനടകഴിഞ്ഞ ഡിസംബര്‍ 28നാണ് പോക്‌സോ കേസില്‍ കുട്ടിയുടെ മാതാവിനെ പോലിസ് അറസ്റ്റു ചെയ്തത്.