മലപ്പുറം കാളികാവില്‍ താല്‍കാലിക ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു

കാളികാവ് പൂങ്ങോട് സ്‌ക്കൂള്‍ മൈതാനിയില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്.

Update: 2022-03-19 17:36 GMT

മലപ്പുറം: കാളികാവ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിന്റെ താത്കാലിക ഗാലറിയാണ് തകര്‍ന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കളി ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം.

കാളികാവ് പൂങ്ങോട് സ്‌ക്കൂള്‍ മൈതാനിയില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്. കിഴക്ക് ഭാഗത്തെ ​ഗാലറിയാണ് തകര്‍ന്നത്.

ഫൈനല്‍ മൽസരത്തിനിടെ 9.15 ഓടെയാണ് ഗ്യാലറി തകര്‍ന്നത്. ഫൈനല്‍ മൽസരമായതിനാല്‍ ഗ്യാലറി നിറഞ്ഞിരുന്നു. പരിക്കേറ്റവരെക്കൊണ്ട് വണ്ടൂര്‍ നിംസ് ആശുപത്രി നിറഞ്ഞ അവസ്ഥയാണ്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Similar News