മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ഡിസിസിയുടെ ജനകീയ വിചാരണ സെക്രട്ടേറിയറ്റ് നടയിൽ

ജില്ലയിലെ ഡിസിസി ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും ചേർന്നാണ് മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്യുകയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.

Update: 2019-08-06 15:17 GMT

തിരുവനന്തപുരം: മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഷൂഹൈബിനെ വെട്ടികൊലപ്പെടുത്തിയ പ്രതികളെ കേസില്‍നിന്ന് രക്ഷിക്കാനും സിബിഐ അന്വേഷണം നടത്താതിരിക്കാനും സര്‍ക്കാര്‍ ഹൈക്കോടതിയിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് ഖജനാവിലെ പണം എടുത്ത് ഫീസ് നൽകിയ ക്രൂരവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ എട്ടിന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് മുമ്പിൽ മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്യും.

ജില്ലയിലെ ഡിസിസി ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും ചേർന്നാണ് മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്യുകയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. ഇരയോടൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാരോടൊപ്പം നിന്ന് പ്രതികളെ രക്ഷിക്കാൻ ഖജനാവ് കൊള്ളയടിച്ച് അഭിഭാഷകർക്ക് ഫീസ് നൽകിയ നടപടി ജനാധിപത്യ ഭരണത്തിൽ കേട്ടുകേൾവി ഇല്ലാത്തതും ക്രൂരതയുമാണ്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനകീയ വിചാരണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Tags:    

Similar News