കണ്ണൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് പരിശോധനയ്ക്ക് അനുമതി

ആദ്യഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെ പരിശോധനകള്‍ ദിവസംതോറും നടത്താനാവും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.

Update: 2020-04-23 16:54 GMT

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കാനാവും. 2200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യുവി സ്‌റ്റൈറിലൈസ്ഡ് ആയിട്ടുള്ള ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. അത്യാധുനിക സംവിധാനമുള്ള ഈ ലാബില്‍ 4 റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെ പരിശോധനകള്‍ ദിവസംതോറും നടത്താനാവും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.

എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂനിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളജ്, എറണാകുളം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് കൊവിഡ് 19 പരിശോധന നടത്തിവരുന്നത്. ഇതുകൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യലാബുകളിലും പരിശോധന നടന്നുവരുന്നു. സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

Tags:    

Similar News