കാപ്പന്‍ ഇനി യുഡിഎഫില്‍; ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ അണിചേര്‍ന്നു
കെ എം മാണിയുടെ തട്ടകമായ പാലായില്‍ ആര്‍വി പാര്‍ക്കില്‍നിന്ന് തുറന്ന വാഹനത്തില്‍ റാലിയായാണ് കാപ്പന്‍ യുഡിഎഫ് വേദിയിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീര്‍ എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കാപ്പനെ സ്വീകരിച്ചത്.
കോട്ടയം: എന്‍സിപി നേതാവായിരുന്ന മാണി സി കാപ്പന്‍ എംഎല്‍എ ഇനി യുഡിഎഫിനൊപ്പം. എന്‍സിപിയില്‍നിന്ന് രാജിവച്ചാണ് കാപ്പന്‍ യുഡിഎഫിലെത്തിയത്. ഇന്ന് അണികള്‍ക്കൊപ്പം ശക്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ അണിചേര്‍ന്നു. കെ എം മാണിയുടെ തട്ടകമായ പാലായില്‍ ആര്‍വി പാര്‍ക്കില്‍നിന്ന് തുറന്ന വാഹനത്തില്‍ റാലിയായാണ് കാപ്പന്‍ യുഡിഎഫ് വേദിയിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീര്‍ എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കാപ്പനെ സ്വീകരിച്ചത്.
കാപ്പന്‍ യുഡിഎഫിലെത്തുമ്പോള്‍ അച്ഛന്റെ രാഷ്ട്രീയപാരമ്പര്യത്തിലേക്കുള്ള മടക്കം കൂടിയായി. അച്ഛന്‍ ചെറിയാന്‍ ജെ കാപ്പന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്നു. എല്‍ജെഡിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും വിട്ടുപോയ യുഡിഎഫില്‍ ഇനി കാപ്പന്റെ പാര്‍ട്ടി പുതിയ ഘടകകക്ഷിയാവും. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി ജെ ജോസഫ് വിശേഷിപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഫലത്തില്‍ ഇന്നത്തെ യോഗം കാപ്പന്റെ പാലായിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി.
ഇടതുപക്ഷമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും യുഡിഎഫില്‍ ഘടകകക്ഷിയാവുമെന്നും യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കുമെന്നും കാപ്പന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാവിലെയാണ് കാപ്പന്‍ എന്‍സിപിയില്‍നിന്ന് രാജിവച്ചതായി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ അറിയിച്ചത്. എല്‍ഡിഎഫ് നല്‍കിയ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ അനുയായികള്‍ രാജിവയ്ക്കുമെന്നും നാളെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാവുമെന്നും പിന്നാലെ കാപ്പനും പ്രഖ്യാപിച്ചിരുന്നു.