കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
ഉദുമ സൗത്ത് കരിപ്പോടിയ സ്വദേശി അബ്ദുര്‍റഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബയില്നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കാസര്‍ഗോഡ്: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയ സ്വദേശി അബ്ദുര്‍റഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബയില്നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുര്‍റഹ്മാന്‍ നാട്ടിലെത്തിയത്. ഇരുവരും വീട്ടില്‍ നീരിക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യകേന്ദ്രത്തില്വച്ച് സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു.
വൈകീട്ട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധനാഫലം ഇന്ന് ലഭിക്കും. എട്ടുദിവസം മുമ്പ് ദുബയില്‍ നടത്തിയ അബ്ദുര്‍റഹ്മാന്റെ സ്രവ പരിശോധനാഫലം നെഗറ്റീവായിരുന്നു.