കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് വിപുലീകരണത്തിനൊരുങ്ങുന്നു
മരിയോ മരിനിക്ക ടെക്നിക്കല്‍ ഡയറക്ടര്‍
കൊച്ചി: കേരളe ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഏറ്റവും അടിസ്ഥാന മാര്‍iനിര്‍ദ്ദേശ, പരിശീലന സംരംഭമായ കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. കേരളത്തിലെ വളര്‍ന്നുവരുന്ന എല്ലാ ഫുട്ബോള്‍ പ്രതിഭകള്‍ക്കും ഗുണാത്മക ഫുട്ബോള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് പദ്ധതി വിപുലീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മരിയോ മരിനിക്കയെ ടെക്നിക്കല്‍ ഡയറക്ടറായി പ്രഖ്യാപിച്ചു. കൊച്ചിയില്‍ രണ്ട് കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ കേന്ദ്രങ്ങള്‍ക്ക് ക്ലബ്ബ് തുടക്കമിട്ടിരുന്നു. ഈ കേന്ദ്രങ്ങള്‍ക്ക് വളര്‍ന്നുവരുന്ന ഫുട്ബാള്‍ പ്രതിഭകളുടെ ഭാഗത്ത് നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവാന്‍ ഒരുങ്ങുന്നത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലായി 2 ലക്ഷത്തോളം കുട്ടികള്‍ക്ക് കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സിന്റെ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്.
പുതുതായി നിയമിതനായ ടെക്നിക്കല്‍ ഡയറക്ടര്‍ മരിയോ മരിനിക്കയാവും തുടര്‍ന്നുള്ള സാങ്കേതിക പരിശീലന വിഭാഗത്തിന് ചുക്കാന്‍ പിടിക്കുക. പിച്ചിലും പുറത്തും അസാധാരണമായ മാനേജ്മെന്റ് കഴിവുകളുള്ള ബ്രിട്ടീഷ് വംശജനായ മരിയോ വളരെ പരിചയസമ്പന്നനായ യുഇഎഫ്എ പ്രോ ഫുട്ബോള്‍ പരിശീലകനുമാണ്. മുമ്പ് മൗറീഷ്യസ് ഫുട്ബോള്‍ അസോസിയേഷന്റെ ഫുട്ബോള്‍ ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റായിരുന്ന അദ്ദേഹം. ടാന്‍സാനിയന്‍ ഫുട്ബോള്‍ ക്ലബ്ബായ അസം എഫ്സിയുടെ ഹെഡ് കോച്ചുമായിരുന്നു. 'ഒരു മികച്ച കാഴ്ചപ്പാട് മാത്രമല്ല, അത് നടപ്പാക്കാനുള്ള ഉല്‍സാഹവും നിറഞ്ഞ ഒരു ക്ലബ്ബില്‍ ചേരുന്നത് ഒരു അല്‍ഭുതകരമായ വികാരമാണ്. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള ഫുട്ബോള്‍ വികസിപ്പിക്കാന്‍ വഴികാട്ടുന്ന ഒരു ദീപമായി നിലകൊള്ളുന്ന കേരളാ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ പരിശീലന പരിചയവും വൈദഗ്ധ്യവും ക്ലബിന്റെ പ്ലേയിങ് ഫിലോസഫിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്കാന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മരിയോ മരിനിക്ക പറയുന്നു. രണ്ട് പ്രധാന വശങ്ങളിലാവും കെബിഎഫ്സി യങ് ബ്ലാസ്റ്റേഴ്സ് മരിയോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഒന്നാമതായി കളിക്കാരുടെ സാങ്കേതികപരവും തന്ത്രപരവും ശാരീരികപരവും മന:ശാസ്ത്രപരവുമായ വികസനവും രണ്ടാമത് പ്രോഗ്രാമിനു കീഴിലുള്ള കോച്ചുകളുടെ മൊത്തത്തിലുള്ള വിലയിരുത്തലും വളര്‍ച്ചയും.
തങ്ങള്‍ മരിയോയെ സ്വാഗതം ചെയ്യുന്നു. യങ് ബ്ലാസ്റ്റേഴ്സിന്റെ ദര്‍ശനത്തിലേക്ക് കടക്കുന്നതിനുള്ള ശരിയായ ദിശയിലുള്ള ഒരു ഘട്ടമാണിത്. അനുഭവം, അറിവ്, വിജയം എന്നിവ സംയോജിച്ച ഒരു പരിശീലകനെ ലഭിക്കുകയെന്നത് വളരെ വലുതാണ്. ക്ലബിന്റെ യൂത്ത് അക്കാദമിയുടെയും യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമിന്റെയും സാങ്കേതിക ദിശയ്ക്ക് അദ്ദേഹം മേല്‍നോട്ടം വഹിക്കും. പ്രോഗ്രാം മുന്നോട്ടുകൊണ്ടുപോവാനും കേരളത്തിലെ യൂത്ത് ഫുട്ബോളിന്റെ മുഖം മാറ്റാനും മരിയോ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റാഫിക് പറയുന്നു.