തിരഞ്ഞെടുപ്പ് പ്രചാരണം: ചെലവ് കണക്കില്‍ പൊരുത്തക്കേട്; ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കും

Update: 2021-03-25 13:45 GMT

ഇടുക്കി: ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ചെലവ് പരിശോധനയിലും സ്ഥാനാര്‍ഥിയുടെയും തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും കണക്കുകള്‍ പൊരുത്തപ്പെടാത്തതിനാല്‍ വിശദമാക്കുന്നതിനു നോട്ടീസ് നല്‍കാന്‍ നിരീക്ഷകര്‍ നിര്‍ദേശം നല്‍കി. ദേവികുളം നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഗണേശന്‍ ചെലവ് കണക്ക് സമര്‍പ്പിക്കാന്‍ ദേവികുളം റവന്യൂ ഡിവിഷനല്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധനയ്ക്ക് ഹജരായില്ല.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കണക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ കണക്കുമായി പൊരുത്തപ്പെടാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ നിരീക്ഷകന്‍ നരേഷ്‌കുമാര്‍ ബന്‍സാല്‍ വരാണാധികാരിക്ക് നിര്‍ദേശം നല്‍കി. പീരുമേട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ബിജുമറ്റപ്പള്ളിയും സോമനും കണക്ക് ഹാജരാക്കിയില്ല. വാഴൂര്‍ സോമനും ശ്രീനഗരി രാജനും ഹാജരാക്കിയ കണക്കിലും കുറവ് കണ്ടതിനാല്‍ നോട്ടീസ് നല്‍കാന്‍ നിരീക്ഷകന്‍ അമിത് സഞ്ജയ് ഗുരാവ് നിര്‍ദേശിച്ചു.

Tags:    

Similar News