കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിങ് നാളെയും മാര്‍ച്ച് 29 നും നടക്കും. രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തീകരിച്ച യന്ത്രങ്ങള്‍ അതത് മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഇതേ കേന്ദ്രങ്ങളില്‍തന്നെ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വീണ്ടും സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. അതത് നിയോജക മണ്ഡലങ്ങളിലെ പൊതു നിരീക്ഷകര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
വിവിധ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
പാലാ- കര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ
കടുത്തുരുത്തി- സെന്റ് വിന്‍സെന്റ് സി. എം. ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പാലാ
വൈക്കം- ആശ്രമം സ്‌കൂള്‍, വൈക്കം
ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്. എസ് അതിരമ്പുഴ
കോട്ടയം- എം.ഡി സെമിനാരി എച്ച്. എസ്. എസ്, കോട്ടയം
പുതുപ്പള്ളി- ബസേലിയോസ് കോളജ്, കോട്ടയം
ചങ്ങനാശേരി- എസ്.ബി. എച്ച് എസ്.എസ് ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമനിക് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി
പൂഞ്ഞാര്‍- സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി