നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 49 സ്ഥാനാര്‍ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു
ഇന്ന് വൈകുന്നേരം മൂന്ന്മണിവരെയാണ് നാമനിര്‍ദ്ദേശകള്‍ സ്വീകരിക്കുന്നത്
കൊച്ചി: നിയമ സഭാ തിരഞ്ഞെടുപ്പിനായി എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 49 പേര്‍ കൂടി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ബാബു, ചിത്ര സുകുമാരന്‍, അജ്മല്‍, അര്‍ഷാദ് കെ എം എന്നിവരും അങ്കമാലി നിയോജകമണ്ഡലത്തില്‍ റോജി എം ജോണ്‍, സാബു വര്‍ഗീസ്, ജ്യോതിലക്ഷ്മി കെ സി, മാര്‍ട്ടിന്‍ പോള്‍ എന്നിവരും ആലുവ നിയോജകമണ്ഡലത്തില്‍ വിശ്വകല തങ്കപ്പന്‍, അജയന്‍ എ ജി, റഷീദ്, ഷെഫ്‌റിന്‍ എന്നിവരുമാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.
കളമശ്ശേരി നിയോജകമണ്ഡലത്തില്‍ അബ്ദുള്‍ ഗഫൂര്‍ വി ഇ, ഫൈസല്‍, സുധീര്‍, ഇ പി സെബാസ്റ്റ്യന്‍, പറവൂര്‍ നിയോജകമണ്ഡലത്തില്‍ എ ബി ജയപ്രകാശ്, സത്യനേശന്‍, കെ ബി അറുമുഖന്‍. വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ദീപക് ജോയ്, ജോസഫ് ജോബ്. കൊച്ചി മണ്ഡലത്തില്‍ ടോണി ചമ്മണി, രാജഗോപാല്‍, ഷൈനി ആന്റണി, മേരി കെ ജെ, തൃപ്പൂണിത്തുറ മണ്ഡലത്തില്‍ രാധാകൃഷ്ണന്‍, രാജേഷ് കെ ആര്‍, എം സ്വരാജ്, അശോകന്‍ സി ബി, ബാബു. എറണാകുളം നിയോജകമണ്ഡലത്തില്‍ പത്മജ ശ്രീകുമാര്‍ മേനോന്‍, വിനോദ്.
തൃക്കാക്കര മണ്ഡലത്തില്‍ ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി ടി തോമസ്, സജി എസ്, റിയാസ് യൂസഫ്. കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സുജിത് പി സുരേന്ദ്രന്‍, കൃഷ്ണന്‍, വേലായുധന്‍, വി പി സജീന്ദ്രന്‍. പിറവം നിയോജകമണ്ഡലത്തില്‍ രഞ്ജു പി ബി. മൂവാറ്റുപുഴ മണ്ഡലത്തില്‍ പ്രകാശ് സി എന്‍, മാത്യു, ജിജി ജോസഫ്, പി പ്രേംചന്ദ്. കോതമംഗലം നിയോജകമണ്ഡലത്തില്‍ ഷൈന്‍ കൃഷ്ണന്‍, ജോ ജോസഫ് എന്നിവരുമാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന്മണിവരെയാണ് നാമനിര്‍ദ്ദേശകള്‍ സ്വീകരിക്കുന്നത്.