നിയമസഭാ തിരഞ്ഞെടുപ്പ്: താരപദവിയുള്ള നേതാക്കളുടെ യോഗത്തിന് അനുമതി വാങ്ങണം

Update: 2021-03-22 16:17 GMT
നിയമസഭാ തിരഞ്ഞെടുപ്പ്: താരപദവിയുള്ള നേതാക്കളുടെ യോഗത്തിന് അനുമതി വാങ്ങണം

ഇടുക്കി: ജില്ലയില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ താരപദവിയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം നടത്തിപ്പിനുള്ള അപേക്ഷകള്‍ യോഗ സമയത്തിന് 48 മണിക്കൂര്‍ മുമ്പ് ജില്ലാ ഇലക്ഷന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതാണെന്ന് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ എഡിഎം അറിയിച്ചു.

കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നടപടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താരപദവിയുള്ള നേതാക്കളുടെ ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags:    

Similar News