എല്‍ഡിഎഫിന് വോട്ടുകള്‍ നല്‍കിയെന്ന് പ്രചാരണം; യുഡിഎഫിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കി എസ്ഡിപിഐ

Update: 2021-04-05 15:48 GMT

കോഴിക്കോട്: എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയെന്ന രീതിയില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസ് ക്രൈം സൈബര്‍ സെല്ലിനും പരാതി നല്‍കിയതായി കൊടുവള്ളി മണ്ഡലം എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി ടി അഹമ്മദ് അറിയിച്ചു.

കള്ളപ്രചാരണം നടത്തുന്ന നമ്പര്‍, ഗ്രൂപ്പ്, അഡ്മിന്‍മാരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്ക് സമയാസമയങ്ങളില്‍ കൈമാറുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളില്‍ വോട്ടര്‍മാരും സഹപ്രവര്‍ത്തകരും വഞ്ചിതരാവരുത്.

യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി കക്ഷികള്‍ക്കെതിരായ പ്രതിഷേധ വോട്ട് എസ്ഡിപിഐയ്ക്ക് ലഭിക്കും. കൊടുവള്ളിയില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റം നടത്തും. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ കൊടുത്ത നമ്പറില്‍ സ്‌ക്രീന്‍ ഷോട്ട് അയച്ചുതരുവാനും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ഫോണ്‍: 9946100224

Tags:    

Similar News