'ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്' ചിഹ്നത്തിനായി രണ്ട് സ്ഥാനാര്‍ഥികള്‍; ചങ്ങനാശ്ശേരിയില്‍ അനിശ്ചിതത്വം
കോട്ടയം: ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ചിഹ്നത്തില്‍ അനിശ്ചിതത്വം തുടരുന്നു. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനായി മറ്റൊരു സ്ഥാനാര്‍ഥിയും അപേക്ഷ നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്. ജോസഫ് വിഭാഗത്തിലെ വി ജെ ലാലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിക്കുന്നത്. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ സെക്യുലര്‍ സ്ഥാനാര്‍ഥി ബേബിയാണ് ജോസഫ് വിഭാഗത്തിന്റെ അതേ ചിഹ്നത്തിന് അപേക്ഷ നല്‍കിയത്.
അതേസമയം, ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്നത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കുന്നു. ബേബി പിന്മാറിയില്ലെങ്കില് ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടിവരുമെന്നാണ് സൂചന. ചിഹ്നത്തിന്റെ കാര്യത്തില്‍ ഈമാസം 22ന് തീരുമാനമുണ്ടാവുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നല്കുന്ന വിവരം.