സാമൂഹികനീതി പുലരാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നത്: ഈസി ആയിശ

Update: 2021-03-27 10:13 GMT
സാമൂഹികനീതി പുലരാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നത്: ഈസി ആയിശ

മലപ്പുറം: സാമൂഹികനീതി സമൂഹത്തില്‍ പുലരുന്നതിനുവേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയും മലപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ ഈസി ആയിശ. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 19 സീറ്റിലാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. അതില്‍ അഞ്ച് സീറ്റുകള്‍ മലപ്പുറത്താണ്.

പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചുവരികയാണ്. ബദല്‍ രാഷ്ട്രീയം ആഗ്രഹിക്കുന്നവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രേമ ജി പിഷാരടി, സദറുദ്ദീന്‍ സാജിദ് കോട്ട, അഫ്‌സല്‍ കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News