കളമശ്ശേരിയില്‍ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി;ഇബ്രാഹിംകുഞ്ഞിന്റെ മകന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധവുമായി ലീഗിലെ ഒരു വിഭാഗം രംഗത്ത്

പ്രവര്‍ത്തന പാരമ്പര്യവും പ്രതിച്ഛായയും ഉള്ളവരെ ഒഴിവാക്കി ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ എന്ന പരിഗണനയുടെ മാത്രം അടിസ്ഥാനത്തിലാണ് അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കിയതെന്ന് മുസ് ലിം ലിഗിന്റെ എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. രാഷട്രീയ രംഗത്ത് ജൂനിയറാണ് അബ്ദുള്‍ ഗഫൂര്‍. ടി എ അഹമ്മദ് കബീറിനെപ്പെലെ പ്രവര്‍ത്തന പാരമ്പര്യവും യോഗ്യതയുമുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു

Update: 2021-03-13 14:34 GMT

കൊച്ചി: കളമശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കിയതിനെതിരെ ലീഗില്‍ പൊട്ടിത്തെറി. പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്.പ്രവര്‍ത്തന പാരമ്പര്യവും പ്രതിച്ഛായയും ഉള്ളവരെ ഒഴിവാക്കി ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ എന്ന പരിഗണനയുടെ മാത്രം അടിസ്ഥാനത്തിലാണ് അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കിയതെന്ന് മുസ് ലിം ലിഗിന്റെ എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. രാഷട്രീയ രംഗത്ത് ജൂനിയറാണ് അബ്ദുള്‍ ഗഫൂര്‍. ടി എ അഹമ്മദ് കബീറിനെപ്പെലെ പ്രവര്‍ത്തന പാരമ്പര്യവും യോഗ്യതയുമുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.

ടി എ അഹമ്മദ് കബീര്‍ ഏറ്റവും മുതിര്‍ന്ന ആളാണ്. സംഘടനാപരമായ വിഷയവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിന്റെ എറണാകുളം ജില്ലയിലെ നേതൃത്വം നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു.റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പു നല്‍കിയിരുന്നതാണ്.എന്നാല്‍ അതുണ്ടായില്ല.അതിനു പകരം കളമശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിച്ചത് ശരിയായില്ലെന്ന വികാരമാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.

ഇത് നേതൃത്വത്തെ അറിയിക്കുമെന്നും ഇവര്‍ പറയുന്നു.കളമശേരിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനായി പ്രവര്‍ത്തന പാരമ്പര്യമുളള നേതാക്കളുടെ പേരുള്‍പ്പെടെയുള്ള ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്.ക്ലീന്‍ ഇമേജുള്ള ഒട്ടേറെ പേര്‍ വേറെയുണ്ട്.ടി എ അഹമ്മദ് കബീറിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. പ്രവര്‍ത്തന പാരമ്പര്യമുളള ആളെ മാറ്റി നിര്‍ത്തിയത് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്.തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ വശങ്ങളും പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും നേതൃത്വം ഇതില്‍ പുനര്‍ വിചിന്തനം നടത്തണമെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News