കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇന്നു മുതല്‍ പത്രിക സമര്‍പ്പിക്കാം

തിരഞ്ഞെടുപ്പ് വിഞ്ജാപനം ഇന്നു പുറത്തിറങ്ങും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും.

Update: 2019-09-23 01:52 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് വിഞ്ജാപനം ഇന്നു പുറത്തിറങ്ങും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും.

കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരാനാണ് ആലോചന. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി ഇതിനകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറി. പി എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണു വിവരം. 

Tags:    

Similar News