ചെയര്‍മാന്‍ സ്ഥാനം: കേരള കോണ്‍ഗ്രസിൽ തര്‍ക്കം തുടരുന്നു

കേരളകോണ്‍ഗ്രസ് ചെയർമാനാരാണെന്ന് മാണിവിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

Update: 2019-06-10 05:55 GMT

തിരുവനന്തപുരം: സമവായ ശ്രമങ്ങൾ തുടരുന്നതിനിടയിലും ചെയര്‍മാന്‍ സ്ഥാനത്തിനായി കേരള കോണ്‍ഗ്രസിൽ തുടരുന്ന തര്‍ക്കത്തിന് പരിഹാരമായില്ല. പാർട്ടി ചെയർമാന്റ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പരമാധികാരമെന്നത് ആദ്യം അംഗീകരിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു. 

എന്നാൽ, കേരളകോണ്‍ഗ്രസ് ചെയർമാനാരാണെന്ന് മാണിവിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും ജോസ് കെ മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. എന്നാൽ, സംസ്ഥാന കമ്മറ്റി വിളിച്ച് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു. 

Tags:    

Similar News