നാദാപുരം: ലീഗ് പ്രചാരണം പച്ചക്കള്ളമെന്ന് എസ് ഡിപിഐ
നാദാപുരത്ത് വിവിധ വാര്‍ഡുകളില്‍ സജീവമായ കോ-ലീ-ബി അന്തര്‍ധാര പൊതുസമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ബിജെപി വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് പ്രചാരണം നിര്‍ജീവമാണ്. പല വാര്‍ഡുകളിലും ബിജെപി അനുഭാവികളെ തന്നെ ലീഗും -കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ മല്‍സരരംഗത്തിറക്കിയിട്ടുണ്ട്.
നാദാപുരം: മുസ്ലിം ലീഗും ബിജെപിയും നാദാപുരം മേഖലയിലാകമാനം നടത്തിയ അവിശുദ്ധ ബന്ധം മറച്ചുപിടിക്കാനും ലീഗ് നേതൃത്വത്തിന്റെ കുടുംബവാഴ്ചയ്ക്കും പണാധിപത്യത്തിനുമെതിരേ അണികളില്‍ രൂപപ്പെട്ട വ്യാപകപ്രതിഷേധത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുമാണ് എസ്ഡിപിഐക്കെതിരേ മുസ്‌ലിം ലീഗ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്ന് എസ് ഡിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി അയ്യൂബ് തീര്‍ച്ചിലോത്ത് പറഞ്ഞു.
നാദാപുരത്ത് വിവിധ വാര്‍ഡുകളില്‍ സജീവമായ കോ-ലീ-ബി അന്തര്‍ധാര പൊതുസമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ബിജെപി വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് പ്രചാരണം നിര്‍ജീവമാണ്. പല വാര്‍ഡുകളിലും ബിജെപി അനുഭാവികളെ തന്നെ ലീഗും -കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ മല്‍സരരംഗത്തിറക്കിയിട്ടുണ്ട്.
നാദാപുരം പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ മുസ്‌ലിം ലീഗിന്റെ വിവേചനപൂര്‍ണമായ വികസന സമീപനത്തില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകയും പ്രമുഖ മുസ്‌ലിം ലീഗ് നേതാവിന്റെ ബന്ധുവുമായ സ്ഥാനാര്‍ഥി മുഹ്‌സിന സമദ് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ തികച്ചും സ്വതന്ത്രസ്ഥാനാര്‍ഥിയെന്ന നിലയില്‍ മാത്രം അവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യം ആലോചിച്ചത്. ഇത് വളച്ചൊടിക്കാനുള്ള നീക്കം ബിജെപി- ലീഗ് ബന്ധം ജനങ്ങളറിഞ്ഞ ജാള്യത മറയ്ക്കാനാണ്.
നാദാപുരത്ത് വിവിധ പ്രദേശങ്ങളില്‍ എസ് ഡിപിഐയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ ഇത്തരം അവിശുദ്ധനീക്കങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമാണ് കാണിക്കുന്നത്. ബിജെപിയുമായുള്ള ധാരണകള്‍ക്ക് പുറമേ എസ് ഡിപിഐ വിജയസാധ്യതയുള്ള പ്രദേശങ്ങളില്‍ നാദാപുരത്തെ കലാപങ്ങളില്‍ മുഖ്യപങ്കുവഹിച്ച സിപിഎമ്മുമായി പോലും ലീഗ് നീക്കുപോക്കുകള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എല്ലാ കുപ്രചാരണങ്ങളെയും അതിജയിച്ച് എസ്ഡിപിഐ വന്‍മുന്നേറ്റം നടത്തുമെന്നും അയ്യൂബ് തീര്‍ച്ചിലോത്ത് കൂട്ടിച്ചേര്‍ത്തു.