കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു

Update: 2019-12-06 15:34 GMT

കൊച്ചി: സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ നിയന്ത്രണത്തിനായുള്ള കേരളാ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനമാരംഭിച്ചു. പി എച്ച് കുര്യന്‍ ചെയര്‍മാനും പ്രീതാ മേനോന്‍ അംഗവുമായുള്ള അതോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. നിലവില്‍ നിര്‍മാണത്തിലുള്ളതും ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. നന്ദന്‍കോട് സ്വരാജ് ഭവനിലാണ് അതോറിറ്റിയുടെ ഓഫിസ് പ്രവര്‍ത്തിക്കുക. പദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന നടപടിക്ക് അതോറിറ്റി തുടക്കം കുറിച്ചു. അതോറിറ്റിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ആയിരം രൂപയുടെ ഡിഡി സഹിതമാണ് പരാതികള്‍ നല്‍കേണ്ടത്. ഇതിനുള്ള നിര്‍ദിഷ്ട ഫോറം അതോറിറ്റിയുടെ വെബ്‌സൈറ്റായ rera.kerala.gov.in ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളൈ കുറിച്ചു ബോധവല്‍ക്കരിക്കാനായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി എച്ച് കുര്യന്‍ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ നടത്തുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News