സംസ്ഥാന കോളജ് ഗെയിംസിന് എറണാകുളത്ത് തുടക്കം

എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്്ഘാടനം നിര്‍വ്വഹിച്ചു

Update: 2022-06-04 08:14 GMT
സംസ്ഥാന കോളജ് ഗെയിംസിന് എറണാകുളത്ത് തുടക്കം

കൊച്ചി: കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 11ാമത് സംസ്ഥാന കോളജ് ഗെയിംസിന് എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്്ഘാടനം നിര്‍വ്വഹിച്ചു.സംസ്ഥാന സര്‍ക്കാര്‍ കായിക മേഖലയുടെ ദീര്‍ഘകാല പുരോഗതി ലക്ഷ്യം വെച്ച് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ ആധുനിക ഹോക്കി ടര്‍ഫിന്റെ നിര്‍മ്മാണം അടുത്ത മാസം തുടക്കം കുറിക്കും. കാക്കത്തുരുത്തില്‍ സര്‍ക്കാര്‍ വക 50 ഏക്കര്‍ ഭൂമിയില്‍ അന്തര്‍ ദേശീയ നിലവാരത്തിലുള്ള റോവിങ് അക്കാദമി ആരംഭിക്കും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ ജിസിഡിഎ യുടെ സഹകരണത്തോടുകൂടി 20 അധികം കളിക്കളങ്ങളുടെ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെച്ചുവെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ പി വി ശ്രീനിജിന്‍ എംഎല്‍എ ഗെയിംസിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിംപ്്യന്‍ മേഴ്‌സി കുട്ടന്‍ മുന്‍ പ്രസിഡന്റുമാരായ ഒളിംപ്യന്‍ പദ്മിനി തോമസ് , ടി പി ദാസന്‍,കെഎസ്എസ് സി വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, വിവിധ സര്‍വ്വകലാശാലകളിലെ കായിക വകുപ്പ് മേധാവികള്‍ സംസാരിച്ചു . ഗെയിംസിന്റെ ഭാഗമായി കോതമംഗലം എം എ കോളേജില്‍ അത്‌ലറ്റിക്‌സ് (ത്രോ )ഇവന്റസും ,കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ വോളീബോള്‍ ,ആലുവ ജീവാസ് സിഎം ഐ സെന്‍ട്രല്‍ സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍,കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ (ഷട്ടില്‍) മഹാരാജാസ് കോളജ് സ്‌റ്റേഡിയം,പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കഡമി സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച് ഫുട്‌ബോള്‍ മല്‍സരങ്ങളും ആരംഭിച്ചു. മല്‍സരങ്ങള്‍ ഈ മാസം ആറിന് അവസാനിക്കും.

Tags:    

Similar News