യുവാവിനെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

വൈക്കം കുലശേഖരമംഗലം മറവന്‍തുരുത്ത് സ്വദേശി അനൂപ് (36) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും ഇപ്പോള്‍ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് അറസ്റ്റിലായ അനൂപും മറ്റ് അഞ്ച് പേരും ചേര്‍ന്ന് കലൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്

Update: 2022-05-16 06:23 GMT

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.വൈക്കം കുലശേഖരമംഗലം മറവന്‍തുരുത്ത് സ്വദേശി അനൂപ് (36) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും ഇപ്പോള്‍ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് അറസ്റ്റിലായ അനൂപും മറ്റ് അഞ്ച് പേരും ചേര്‍ന്ന് കലൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതികളില്‍ ഒരാളില്‍ നിന്നും വാങ്ങിയ 10 ലക്ഷം രൂപ തിരികെ കൊടുക്കുന്നതിന് താമസം നേരിട്ടതിലുള്ള വിരോധത്തിലായിരുന്നു യുവാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പോലിസ് പറഞ്ഞു.കൂടാതെ പിറ്റെ ദിവസം യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അവിടെ സൂക്ഷിച്ചിരുന്ന സിനിമ ചിത്രീകരണത്തിന് വാടകയ്ക്ക് നല്‍കുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ കാറില്‍ കയറ്റി കൊണ്ട് പോകുകയും ഭാര്യയെയും, മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പോലിസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ്‌ഐമാരായ ശശികുമാര്‍ , വി കെ എല്‍ദോസ്, എഎസ്‌ഐമാരായ സി എം രാജേഷ്, സുനില്‍ സാമുവല്‍ , പി എസ് ജോജി, പി സി ജയകുമാര്‍ എസ്‌സിപിഒ മാരായ സ്വരാജ്, ബേസില്‍ സ്‌കറിയ, സനല്‍ വി കുമാര്‍, പി എം രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News