യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയ സംഭവം: രണ്ടു പേര് കൂടി പിടിയില്‍
പത്തനംതിട്ട സ്വദേശി പ്രജീഷ് കുമാര്‍(28) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31) എന്നിവരെ കടവന്ത്ര പോലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ സംഘത്തിലെ രണ്ട് പേരെ കൂടി പോലിസ് പിടികൂടി. പത്തനംതിട്ട സ്വദേശി പ്രജീഷ് കുമാര്‍(28) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31) എന്നിവരെ കടവന്ത്ര പോലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്നും സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാര്‍ ഹോംസ് ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സുഹൃത്തായ ഷിഹാബിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അയാളെ കിട്ടാത്തതിനാല്‍ അനിയെ കൊണ്ടുപോവുകയായിരുന്നു.
സുഹൃത്തിനെ തടവില്‍വെച്ച് ഷിഹാബിനെ വിളിച്ചുവരുത്താനായിരുന്നു ശ്രമം. ഷിഹാബ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിയെ ഇടപ്പള്ളിയില്‍ ലോഡ്ജില്‍നിന്ന് പോലീസ് മോചിപ്പിച്ചു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ മുഹമ്മദ് അജ്മല്‍, സഞ്ജയ് ഷാഹുല്‍ എന്നിവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.