വിമാത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് : ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട് കുന്നമംഗലം മാലാകഴിയില്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖ് (31) നെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനൊന്നായി. സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും പോലിസിന് പറഞ്ഞു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലിസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം മാലാകഴിയില്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖ് (31) നെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനൊന്നായി.
സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും പിന്നിലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും പോലിസിന് പറഞ്ഞു.തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലിസ് പറഞ്ഞു.
ഷാര്‍ജയില്‍ നിന്നും ഇങ്ങനെ ഒരാള്‍ വരുന്നുണ്ടെന്ന് മുഹമ്മദ് സിദ്ദീഖിനാണ് വിവരം ലഭിച്ചതെന്നും പോലിസ് പറഞ്ഞു.ആലുവ ഡിവൈഎസ്പി ടി എസ് സിനോജ്, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ റ്റി ശശികുമാര്‍ , എഎസ്‌ഐ ബാലചന്ദ്രന്‍ , സിപിഒ മാരായ സി എ യശാന്ത്, രശ്മി എന്നിവരും ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.