നിലവാരം പാലിക്കുന്നില്ല: കാന്‍സര്‍ സെന്റര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി നിര്‍ദേശം

നിര്‍മാണത്തിന്റെ ശോചനീയമായ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ എസ്പിവി ആയ ഇന്‍കെലിന് കിഫ്ബി നിര്‍ദേശം നല്‍കിയത്.

Update: 2019-11-28 07:17 GMT

തിരുവനന്തപുരം: കൊച്ചിയിലെ കാന്‍സര്‍ സെന്റര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി നിര്‍ദേശം. ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഗുണനിലവാരമില്ലാത്തതും നിര്‍മാണത്തിലെ കാലതാമസവും കാരണം നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

നിര്‍മാണത്തിന്റെ ശോചനീയമായ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ എസ്പിവി ആയ ഇന്‍കെലിന് കിഫ്ബി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. അപകടത്തെ തുടര്‍ന്ന് കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇടിഞ്ഞു വീണ കോണ്‍ക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിര്‍മാണത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയിരുന്നു.

നിര്‍മ്മാണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളോ മാനദണ്ഡങ്ങളോ ഇന്‍കെലോ കരാറുകാരനോ പാലിച്ചിരുന്നില്ല. കാന്‍സര്‍ സെന്ററിന് പുറമേ മറ്റ് നാലു പദ്ധതികളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News