കെ എം ബഷീറിന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് തെളിവെടുത്തു
വകുപ്പ്തല അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന്‍റെ മുന്നിൽ ശ്രീറാം തെളിവെടുപ്പിന് ഹാജരായത്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിൽ സസ്പെൻഷനിലുള്ള ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് തെളിവെടുത്തു. വകുപ്പ്തല അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന്‍റെ മുന്നിൽ ശ്രീറാം തെളിവെടുപ്പിന് ഹാജരായത്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന് എതിരായ പരാതിയില്‍ ഹരജിക്കാർ കോടതിയില്‍ ഹാജരായി. സിറാജ് ദിനപത്രത്തിന്‍റെ ഡയറക്ടർ അടക്കമുള്ളവരാണ് ഹരജി നല്‍കിയിരുന്നത്. സസ്പെൻഷന്‍റെ ഭാഗമായി ചാർജ് ഷീറ്റിൽ പറഞ്ഞ കാര്യങ്ങൾ ശ്രീറാം വെങ്കിട്ടരാമൻ നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിനെ അന്വേഷണ ഉദ്യോഗസ്ഥനായും മറ്റൊരു ഐഎഎസ് ഉദ്യോസ്ഥനായ അശോകിനെ പ്രിസന്‍റിങ് ഓഫീസറായും സർക്കാർ നിയമിച്ചത്.