തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പ് : കൊച്ചിയിലും പിറവത്തും എല്‍ഡിഎഫിനു വിജയം

കൊച്ചി കോര്‍പ്പറേഷന്‍ 63ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ശിവനും പിറവം നഗരസഭയില്‍ 14 വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.അജീഷ് മനോഹറുമാണ് വിജയിച്ച്

Update: 2021-12-08 07:25 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലും പിറവം നഗരസഭയിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം.കൊച്ചി കോര്‍പ്പറേഷനില്‍ 63ാം ഡിവഷനിലും പിറവം നഗരസഭയില്‍ 14ാം വാര്‍ഡിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.കൊച്ചി കോര്‍പ്പറേഷന്‍ 63ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ശിവനും പിറവം നഗരസഭയില്‍ 14 വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.അജീഷ് മനോഹറുമാണ് വിജയിച്ച്.

2950 വോട്ടുകള്‍ നേടിയ ബിന്ദുശിവന്‍ 687 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 504 വോട്ടുകള്‍ നേടിയ അജീഷ് 26 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കൊച്ചികോര്‍പറേഷനില്‍ 68.34 ശതമാനവും പിറവത്ത് 85.7 ശതമാനം പോളിംഗും ആണ് നടന്നത്. കൊച്ചി കോര്‍പ്പഷന്‍ 63 ഡിവിഷനിലെ കൗണ്ടസിലറായിരുന്ന ശിവന്‍ രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Tags:    

Similar News