കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 140 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
പാലക്കാട് സ്വദേശികളായ കുഞ്ഞുമോന്‍(36),നന്ദകുമാര്‍(27) എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എറണാകുളം ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.ഹൈദരാബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് പിക്ക് അപ്പ് വാനില്‍ മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ കഞ്ചാവ് ഇവര്‍ ഒളിപ്പിച്ചിരുന്നത്
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.പിക്ക് അപ്പ് വാനില്‍ കടത്തിക്കൊണ്ടു വന്ന 140 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് പിടികൂടി.രണ്ടു പേര്‍ പിടിയില്‍.പാലക്കാട് സ്വദേശികളായ കുഞ്ഞുമോന്‍(36),നന്ദകുമാര്‍(27) എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എറണാകുളം ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
ഹൈദരാബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് പിക്ക് അപ്പ് വാനില്‍ മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ കഞ്ചാവ് ഇവര്‍ ഒളിപ്പിച്ചിരുന്നത്.വിവരം ലഭിച്ച എക്‌സൈസ് എന്‍ഫോഴ്‌മെന്റ് കളമശേരി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ആനവാതില്‍ ജംഗ്ഷനില്‍ വെച്ചാണ് ഇവര്‍ വാഹനം പിടികൂടിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം മുളവ്കാട് സ്വദേശിയായ ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്കു വേണ്ടി പാലക്കാട് സ്വദേശിയായ ശിവയെന്ന ആളാണ് കഞ്ചാവ് കയറ്റി അയച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് സംഘം പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ബോട്ട് ആന്റണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ ടി അനില്‍കുമാര്‍,ജി കൃഷ്ണകുമാര്‍,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ശങ്കര്‍,ടി ആര്‍ മുകേഷ് കുമാര്‍, കെ വി വിനോദ്,അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മുധുസൂദനന്‍ നായര്‍,പ്രിവന്റീവ് ഓഫിസര്‍ സിജി പോള്‍,കെ കെ രമേശന്‍,സിവില്‍ എക്‌സൈസ്് ഓഫിസര്‍മാരായ പി സുബിന്‍,എം വിശാഖ്,ഷംനാദ്,ആര്‍ രാജേഷ്,ശിവകുമാര്‍,സിജോ എന്നിവര്‍ പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.