കേരള വര്‍മ്മ കേളപ്പന് തമ്പുരാന് അന്തരിച്ചു
ലോകത്തിലെ തന്നെ ആദ്യ പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരമായി കണക്കാക്കുന്ന തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആദ്യ ബോള്‍ നേരിട്ട ബാറ്റസ്മാന് കൂടിയായിരുന്നു കേരള വര്‍മ്മ കേളപ്പന് തമ്പുരാന്
കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാന് കേരള വര്‍മ്മ കേളപ്പന് തമ്പുരാന്(96) അന്തരിച്ചു.മൃതസംസ്കാരം തൃപ്പൂണിത്തുറയിലെ കൊച്ചി രാജകുടുംബാംഗം ശ്മശാനത്തില്‍ നടക്കും.ലോകത്തിലെ തന്നെ ആദ്യ പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരമായി കണക്കാക്കുന്ന തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആദ്യ ബോള്‍ നേരിട്ട ബാറ്റസ്മാന് കൂടിയായിരുന്നു കേരള വര്‍മ്മ കേളപ്പന് തമ്പുരാന്.കേരള ക്രിക്കറ്റ് ടീം മുന്‍ കളിക്കാരനും കോച്ചുമായിരുന്ന പി ബാലചന്ദ്രന്റെ പിതാവു കൂടിയാണ് അദ്ദേഹം.കേരള വര്‍മ്മ കേളപ്പന് തമ്പുരാന്റെ നിര്യാണത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.