കൊച്ചിയില്‍ 66.7 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഉത്തര്‍പ്രദേശ് ബഹരി സ്വദേശി സന്തോഷ് കുമാര്‍(38) നെയാണ് മുളവുകാട് ഇന്‍സ്‌പെക്ടര്‍ തപോഷ് ബസുമതരിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ജയപ്രകാശന്‍, എ എസ് ഐ ശ്യാംകുമാര്‍,സിപിഒ അനീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്
കൊച്ചി: കൊച്ചിയില്‍ 66.7 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി മുളവുകാട് പോലിസിന്റെ പിടിയില്‍.ഉത്തര്‍പ്രദേശ് ബഹരി സ്വദേശി സന്തോഷ് കുമാര്‍(38) നെയാണ് മുളവുകാട് ഇന്‍സ്‌പെക്ടര്‍ തപോഷ് ബസുമതരിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ജയപ്രകാശന്‍, എ എസ് ഐ ശ്യാംകുമാര്‍,സിപിഒ അനീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വല്ലാര്‍പാടം ജംങ്ഷനില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.സ്‌കൂട്ടറില്‍ എത്തിയ പ്രതിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ബംഗാളില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം ആലുവയില്‍ എത്തിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ബംഗാള്‍ സ്വദേശിയായ അവനീസ് എന്നയാളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുവെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയിലായ സന്തോഷ് കുമാറിന് ലഭിക്കുന്നതെന്നും പോലിസ് പറഞ്ഞു.അവനീസിനായി തിരിച്ചില്‍ നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.