കൊച്ചിയില്‍ വിവിധ കേസുകളിലായി ഒളിവില്‍ കഴിഞ്ഞ 18 പേര്‍ പിടിയില്‍

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ നാല് സബ് ഡിവിഷനുകളിലായി നടത്തിയ പ്രത്യേക പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിട്ടായിരുന്നു ഇവരെ പിടികൂടിയത്

Update: 2021-10-26 07:20 GMT

കൊച്ചി: കൊച്ചിയില്‍ വിവിധ കേസ്സുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന 18 പേര്‍ പോലിസ് പിടിയില്‍.നിഷാദ്, ബിനു, പ്രസാദ്, അനീഷ്, കൃഷ്ണനുണ്ണി,റോണി,ആന്റണി,വിനോദ്,മുഹമ്മദ് ഹാരിസ്,ജിതിന്‍ പോള്‍,ജോണ്‍സണ്‍, ഷാഹുല്‍, ജനീഷ് , സനീഷ്, നാന്‍സലീം, പ്രശാന്ത്, സമ്പത്ത്, നടരാജന്‍എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ നാല് സബ് ഡിവിഷനുകളിലായി നടത്തിയ പ്രത്യേക പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിട്ടായിരുന്നു ഇവരെ പിടികൂടിയത്

പ്രതികളെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News