കൊച്ചിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍

തോപ്പും പടി കരുവേലിപ്പടി ഭാഗത്തുള്ള ഫ് ളാറ്റിന്റ ഒന്നാം നിലയില്‍ നിന്നുമാണ് 13 അംഗ സംഘം പോലിസ് പിടിയിലായത്.പ്രതികളില്‍ നിന്നും പണം എണ്ണുന്ന മെഷിനും, 15 മൊബൈല്‍ ഫോണുകളും, 12 പെട്ടി ചീട്ടുകളും, 826910/ ( എട്ടു ലക്ഷത്തി ഇരുപത്തി ആറായിരത്തി തൊള്ളായിരത്തി പത്ത് ) രൂപയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

Update: 2021-11-15 04:43 GMT

കൊച്ചി: കൊച്ചിയില്‍ പണം വെച്ച് ചീട്ടു കളി നടത്തി 13 അംഗം പോലിസ് പിടിയില്‍. ഇവരില്‍ നിന്നും എട്ടു ലക്ഷത്തിലധികം രൂപയും പോലിസ് പിടിച്ചെടുത്തു.തോപ്പും പടി കരുവേലിപ്പടി ഭാഗത്തുള്ള ഫ് ളാറ്റിന്റ ഒന്നാം നിലയില്‍ നിന്നുമാണ് സംഘം പോലിസ് പിടിയിലായത്.

മട്ടാഞ്ചേരി സ്വദേശി ബഷീര്‍, പനയപ്പിള്ളി സ്വദേശി ഷഫീഖ്, മട്ടാഞ്ചേരി സ്വദേശി സലീഷ്, പള്ളുരുത്തി സ്വദേശി തോമസ്, പള്ളുരുത്തി സ്വദേശി ഷിഹാബ്, പനങ്ങാട് സ്വദേശി ജെയ്‌സണ്‍, പള്ളുരുത്തി സ്വദേശി ജോണ്‍സന്‍, കപ്പലണ്ടി മുക്ക് സ്വദേശി ഷബീര്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി ആസിഫ്, പനങ്ങാട് സ്വദേശി റഷീദ്, പള്ളുരുത്തി സ്വദേശി സന്തോഷ്, പനയപ്പിള്ളി സ്വദേശി ആസിഫ്, മട്ടാഞ്ചേരി സ്വദേശി അന്‍വര്‍ എന്നിവരാണ് ചീട്ടുകളി കളിച്ചു കൊണ്ടിരിക്കെ പോലിസ് പിടിയിലായത്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ സി ജി രവീന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തോപ്പുംപടി എസ് എച്ച് ഓ അനൂപ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ രാജേഷ്, ശരത്ത്, രതീഷ്, ഉമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും പണം എണ്ണുന്ന മെഷിനും, 15 മൊബൈല്‍ ഫോണുകളും, 12 പെട്ടി ചീട്ടുകളും, 826910 ( എട്ടു ലക്ഷത്തി ഇരുപത്തി ആറായിരത്തി തൊള്ളായിരത്തി പത്ത് ) രൂപയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. പ്രതികക്കെതിരെ ഗെയിമിംഗ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News