റീജ്യണല്‍ ഐഎഫ്എഫ് കെ: വിദ്യാര്‍ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍

പൊതുജനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയും വിദ്യാര്‍ഥികള്‍ക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . തിരുവനന്തപുരത്തെ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാനപ്പെട്ട അന്‍പത്തി ഒന്‍പത് ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക

Update: 2022-03-21 10:47 GMT

കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജ്യണല്‍ ഐ എഫ് എഫ് കെ യുടെ വിദ്യര്‍ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം മഹാരാജാസ് കോളജില്‍ വെച്ച് ചലച്ചിത്ര താരം അനൂപ് മേനോന്‍ യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ അനൂജയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.സുന്ദര്‍ദാസ്,ഔസേപ്പച്ചന്‍ വാളക്കുഴി,സാബുപ്രവദാസ്,ബൈജുരാജ് ചേകവര്‍,വിപിന്‍,യൂനിയന്‍ ജനറല്‍ സെക്രട്ടറി അഭിരാം, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ശ്രീറാം സംസാരിച്ചു.

പൊതുജനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയും വിദ്യാര്‍ഥികള്‍ക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . തിരുവനന്തപുരത്തെ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാനപ്പെട്ട അന്‍പത്തി ഒന്‍പത് ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക.ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ കൊച്ചിയില്‍ നടക്കുന്ന മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ സെന്റ് വിന്‍സെന്റ് റോഡിലെ മാക്ട ഓഫീസില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ഉണ്ടായിരിക്കും.

Tags:    

Similar News