റോഡുകള്‍ ഗര്‍ത്തങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല; ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി കൊച്ചി; കുഴികളടയ്ക്കാന്‍ രംഗത്തിറങ്ങി പോലിസ്
റോഡിലെ കുഴികള്‍ നികത്താന്‍ നടപടിസ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി കോര്‍പറേഷനും കാഴ്ചക്കാരായി നിന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ എസിപി ലാല്‍ജി അടക്കമുള്ള ഉന്നത പോലിസുദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി റോഡിലെ കുഴികള്‍ നികത്തിയത്.
കൊച്ചി: റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതിനെ തുടര്‍ന്ന് കൊച്ചിയില്‍ വന്‍ ഗതാഗതകുരുക്ക്. ഗതാഗത സ്തംഭനം മണിക്കൂറുകള്‍ നീണ്ടതോടെ റോഡിലെ കുഴികള്‍ നികത്താന്‍ കൊച്ചി സിറ്റി പോലിസ് രംഗത്തിറങ്ങി.റോഡിലെ കുഴികള്‍ നികത്താന്‍ നടപടിസ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി കോര്‍പറേഷനും കാഴ്ചക്കാരായി നിന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ എസിപി ലാല്‍ജി അടക്കമുള്ള ഉന്നത പോലിസുദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി റോഡിലെ കുഴികള്‍ നികത്തിയത്.ഗതാതകുരുക്ക് രൂക്ഷമായ കുണ്ടന്നൂരിലെ റോഡിലെ കുഴികളായിരുന്നു പ്രധാനമായും ഇവര്‍ നികത്തിയത്.മെറ്റലും കല്ലും മണ്ണുപയോഗിച്ചായിരുന്നു നികത്തല്‍. വലിയ കുഴികളൊക്കെ ഒരു പരിധിവരെ നികത്താന്‍ സാധിച്ചതോടെ മണിക്കൂറുകളായി നേരിട്ട ഗതാഗതകുരുക്കിന് നേരിയ ആശ്വാസം ലഭിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചിയിലെ റോഡുകള്‍ സഞ്ചരിക്കാന്‍ പോലും സാധ്യമാകാത്ത വിധം തകര്‍ന്നു കിടക്കുകയാണ്്,മഴക്കാലമായതിനാല്‍ വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴികളില്‍ ഇരുചക്രവഹാനയാത്രക്കാരടക്കം വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഏറെ തിരക്കേറിയ അരൂര്‍-ഇടപ്പള്ളി ബൈപാസില്‍ വൈറ്റില മുതല്‍ കൂണ്ടന്നൂര്‍ വരെ വന്‍ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്.ഇത്് മൂലം വാഹനങ്ങള്‍ നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.ഓണക്കാലമായതോടെ നിരവധി വാഹനങ്ങളാണ് കൊച്ചിയിലേക്കെത്തുന്നത്. റോഡുകളുടെ ശോച്യാവസ്ഥമൂലം മണിക്കുറുകളാണ് വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍പെട്ടു കിടക്കുന്നത്.
തകരാരിലായതിനെ തുടര്‍ന്ന് പാലാരാരിവട്ടം മേല്‍പാലം അടച്ചിട്ടിരിക്കുന്നതിനാല്‍ ഗതാഗതകരുക്കിന്റെ രൂക്ഷത വര്‍ധിപ്പിക്കുകയാണ്.വൈറ്റില-കുണ്ടന്നൂര്‍ മേഖല കൂടാതെ.കലൂര്‍, കടവന്ത്ര, തമ്മനം-പുല്ലേപ്പടി റോഡ,പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്,് അടക്കം നഗരത്തിലെ പ്രധാനറോഡുകളും ഇടറോഡുകളെല്ലാം തന്നെ കാല്‍നടയാത്ര പോലും സാധ്യമല്ലാത്തവിധം തകര്‍ന്നിരിക്കുകയാണ്. കൊച്ചിയിലെ റോഡുകളെ ദുരവസ്ഥയ്ക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസടുത്തത്.കൊച്ചി കോര്‍പറേഷന്‍,പിഡബ്ല്യുഡി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസും അയച്ചിരുന്നു.