കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ; ഹൈക്കോടതി സ്വമേധയ കേസെടുത്തു

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസെടുത്തത്.കൊച്ചി കോര്‍പറേഷനും പിഡബ്ളിയുഡി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു കലൂര്‍, കടവന്ത്ര, തമ്മനം-പുല്ലേപ്പടി റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില- കുണ്ടന്നൂര്‍ ഭാഗങ്ങിളില്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതി

Update: 2019-09-05 14:58 GMT

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു .ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസെടുത്തത്. കൊച്ചി കോര്‍പറേഷനും പിഡബ്ളിയുഡി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു കലൂര്‍, കടവന്ത്ര, തമ്മനം-പുല്ലേപ്പടി റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില- കുണ്ടന്നൂര്‍ ഭാഗങ്ങിളില്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത്.

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ കൂടാതെ ഭൂരിഭാഗം ഇടറോഡുകളും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പല റോഡുകളിലും വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.മഴപെയ്യുന്നതു മൂലം കുഴികളില്‍ വെള്ളം നിറയുകയും ഈ കുഴികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നതും കൊച്ചിയില്‍ പതിവായി മാറിയിരിക്കുകയാണ്. തമ്മനം-പുല്ലേപ്പടി റോഡ് അടക്കമുള്ള പല റോഡുകളിലും കാല്‍നട പോലു സാധ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുകയാണ്.റോഡുകളുടെ ശോച്യാവസ്ഥ നിമിത്ത വന്‍ ഗതാഗതകുരുക്കാണ് പ്രധാന റോഡുകളിലടക്കം നേരിടുന്നത്. 

Tags:    

Similar News