ജല മെട്രോ: ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ഈ ബോട്ടുകള്‍. ആദ്യഘട്ടത്തിന്റെ ഭാഗമാണ് ഇവ. 19 ബോട്ടുജെട്ടികളും ആദ്യഘട്ടത്തില്‍ നിര്‍മിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ പറഞ്ഞു

Update: 2019-09-06 04:18 GMT

കൊച്ചി: ജല മെട്രോയുടെ ഭാഗമായി സര്‍വീസ് നടത്തുന്നതിനായുള്ള ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. 23 ബോട്ടുകളുടെ നിര്‍മാണത്തിനാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്ഈ ബോട്ടുകള്‍. ആദ്യഘട്ടത്തിന്റെ ഭാഗമാണ് ഇവ. 19 ബോട്ടുജെട്ടികളും ആദ്യഘട്ടത്തില്‍ നിര്‍മിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ പറഞ്ഞു. ജര്‍മന്‍ ഏജന്‍സിയായ കെഎഫ്ഡബ്ല്യുവാണ് പദ്ധതിക്ക് വായ്പ നല്‍കുന്നത്. ബോട്ടു നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കരാര്‍ നല്‍കുന്നതിന് കെഎകെഎഫ്ഡബ്ല്യുവിന്റെ അനുമതിയായതായി ജര്‍മന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ജാസ്പര്‍ വിക് പറഞ്ഞു. 

Tags:    

Similar News