സിറിയന്‍ ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാന്‍ തുര്‍ക്കി നീക്കം
സിറിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ആങ്കറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഹൂറിയത്ത് വെളിപ്പെടുത്തി.
ആങ്കറ: തുര്‍ക്കിയും സിറിയയും തമ്മില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി തുര്‍ക്കി പത്രമായ ഹൂറിയത്ത് റിപോര്‍ട്ട് ചെയ്യുന്നു. മൂന്നു വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച്
സിറിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ആങ്കറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഹൂറിയത്ത് വെളിപ്പെടുത്തി.
പത്രത്തിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതില്‍ തുര്‍ക്കി വഹിക്കുന്ന പങ്കും റഷ്യ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നല്ല സമയമായിരിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. സിറിയന്‍ പ്രശ്‌നവും കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (പികെകെ) പ്രശ്‌നവും പരിഹരിക്കുന്നതിന് നിലവിലെ സാഹചര്യം തുര്‍ക്കിക്ക് അവസരങ്ങളുടെ ഒരു പുതിയ വാതില്‍ തുറന്നേക്കാം.
ദമസ്‌കസും ആങ്കറയും തമ്മില്‍ നിലവിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മുമ്പ് റഷ്യയും ഇറാനും ഇക്കാര്യത്തില്‍ ഇടങ്കോല്‍ ഇട്ടിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.മോസ്‌കോ നിലവില്‍ യുക്രെയ്‌നിലെ യുദ്ധത്തിലും അതിനോടുള്ള ആഗോള പ്രതികരണങ്ങളിലും വ്യാപൃതരായതിനാല്‍ സാഹചര്യം അനുകൂലമാണെന്നും അവര്‍ വിശദീകരിച്ചു.ഏകീകൃത ഘടന സംരക്ഷിക്കുക, സിറിയന്‍ പ്രദേശങ്ങളുടെ ഐക്യം, തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുന്ന അഭയാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ മൂന്ന് കാര്യങ്ങളില്‍ തുര്‍ക്കി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സിറിയയുടെ പ്രാദേശിക സമഗ്രതയും ഏകീകൃത ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സിറിയയിലെ പികെകെയുടെ പ്രവര്‍ത്തനങ്ങളും സിറിയയുടെ വടക്കുകിഴക്കന്‍ 'സ്വയംഭരണ' മേഖലയും ഉള്‍പ്പെടുന്നുവെന്ന് പത്രം പറയുന്നു. കഴിഞ്ഞ മാസം ബഷാറുല്‍ അസദ് യുഎഇ സന്ദര്‍ശിച്ചിരുന്നു.