ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ആയുധ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലികെസിര്‍ പ്രവിശ്യയിലെ കവാക്‌ലിയിലാണ് ദുരന്തം. സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ആഭ്യന്തരമന്ത്രി അലി യെര്‍ലികയ പറഞ്ഞു. അട്ടിമറി സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനകാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നുവെന്നും ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ബലികെസിര്‍ ഗവര്‍ണര്‍ ഇസ്മായില്‍ ഉസ്താഗ്ലു പറഞ്ഞു.