മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മന്ത്രിയുടെ കോലത്തില്‍ കരിഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചു. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്നും ആദ്യ പിണറായി മന്ത്രിസഭയില്‍ നിന്ന് ശശീന്ദ്രന്‍ രാജി വയ്ക്കാനിടയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Update: 2021-07-22 09:02 GMT
മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി:വനം വകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ  കോലത്തില്‍ കരിഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചു. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്നും ആദ്യ പിണറായി മന്ത്രിസഭയില്‍ നിന്ന് ശശീന്ദ്രന്‍ രാജി വയ്ക്കാനിടയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ടിറ്റോ ആന്റണി അധ്യഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സെക്രട്ടറി ജീന്‍ഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ജിന്റോ ജോണ്‍,പ്രസൂണ്‍ മുരളി,

ജില്ല ജനറല്‍ സെക്രട്ടറി മാരായ സനല്‍ അവരാച്ചന്‍, അബ്ദുള്‍ റഷീദ്, വി സ് ശ്യാം, ഷംസു തലക്കോട്ടില്‍, ബ്ലോക്ക് പ്രസിഡന്റ് മാരായ പി എച്ച്് അനൂപ്, സിജോ ജോസഫ്, ഷെബിന്‍ ജോര്‍ജ്, കെ എസ് അമിത്ത് , പി എസ് സുജിത്ത് , വിവേക് ഹരിദാസ് പങ്കെടുത്തു.

Tags:    

Similar News